ബിജെപി സഖ്യത്തിന് പിണറായി പൂര്‍ണ സമ്മതം തന്നു; ജെഡിഎസ് ഇപ്പോഴും ഇടതുമുന്നണിയില്‍; ദേവഗൗഡ

കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്.
എച്ച്ഡി ദേവഗൗഡ/ഫയല്‍ ചിത്രം
എച്ച്ഡി ദേവഗൗഡ/ഫയല്‍ ചിത്രം
Published on
Updated on

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗൗഡയുടെ വെളിപ്പടുത്തല്‍.

'കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്'- ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസ് കേരള ഘടകത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബിജെപി സഖ്യത്തെ തള്ളാനുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ദേവഗൗഡയെ നേരില്‍ അറിയിച്ചിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി തോമസ് അറിയിച്ചത്.

അതേസമയം ദേവഗൗഡയെ തള്ളി മന്ത്രി കെ കൃഷ്ണന്‍ കുട്ടി രംഗത്തെത്തി. ജെഡിഎസ്- ബിജെപി സഖ്യത്തെ പിണറായി പിന്തുണച്ചിട്ടില്ല. എന്‍ഡിഎയെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. പിന്നെ എങ്ങനെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് കൃഷ്ണന്‍ കുട്ടി ചോദിച്ചു. അവിടത്തെ രാഷ്ട്രീയം വച്ചായിരിക്കും ഗൗഡയുടെ പരാമര്‍ശമെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com