തിരുവനന്തപുരം: തിരുവനന്തപുരം- കാസർക്കോട് (കോട്ടയം വഴി) വന്ദേ ഭാരത് ട്രെയിൻ ഇന്ന് മുതൽ ചെങ്ങന്നൂരിൽ നിർത്തും. ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റമുണ്ടാകും.
6.03ന് കൊല്ലത്തെത്തുന്ന ട്രെയിൻ ഇവിടെ രണ്ട് മിനിറ്റ് നിർത്തും. 6.05നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 6.53നു ചെങ്ങന്നൂരിലെത്തും. ഇവിടെയും രണ്ട് മിനിറ്റാണ് നിർത്തുക. 6.55ന് ചെങ്ങന്നൂരിൽ നിന്നു യാത്ര തുടരും. കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ നേരത്തെ എത്തിയ സമയത്തു തന്നെ ട്രെയിൻ വന്നു ചേരും.
തൃശൂരിലെത്തുമ്പോൾ സമയ ക്രമം മാറും. നേരത്തെ 9.30ന് എത്തി രണ്ട് മിനിറ്റ് നിർത്തിയിടുന്ന ട്രെയിൻ ഇന്ന് മുതൽ മൂന്ന് മിനിറ്റ് നിർത്തും. 9.33നു പുറപ്പെടും. ഷൊർണൂർ മുതൽ കാസർക്കോട് വരെ നിലവിലെ സമയത്തിൽ തന്നെ യാത്ര തുടരും. കോഴിക്കോട്, കണ്ണൂർ, കാസർക്കോട് സ്റ്റേഷനുകളിലാണ് ഷൊർണൂർ കഴിഞ്ഞാൽ സ്റ്റോപ്പുകൾ.
മടക്ക യാത്രയിലും ഷൊർണൂർ വരെ നിലവിലെ സമയം തന്നെ. തൃശൂരിൽ ഒരു മിനിറ്റ് അധികം നിർത്തും. തൃശൂരിൽ 6.10നു എത്തുന്ന ട്രെയിൻ 6.13നാണ് യാത്ര ആരംഭിക്കുക. എറണാകുളം, കോട്ടയം സമയങ്ങളിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46ന് എത്തുന്ന ട്രെയിൻ 8.48നു യാത്ര തുടങ്ങും.
കൊല്ലത്ത് 9.34നു എത്തി 9.36ന് യാത്ര പുനരാംരഭിക്കും. തിരുവനന്തപുരത്ത് നേരത്തെ എത്തിയിരുന്നതിൽ അഞ്ച് മിനിറ്റ് വൈകിയാകും എത്തുക. ഇന്ന് മുതൽ 10.40നായിരിക്കും ട്രെയിൻ തിരുവനന്തപുരത്ത് എത്തുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ