ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ടൂള്‍ ബോക്‌സ് കണ്ടെടുത്ത് പൊലീസ്, ഭാര്യയുടെ മൊഴി രേഖപ്പെടുത്തി

ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. ഇയാളുടെ വീട്ടില്‍നിന്ന് ടൂള്‍ ബോക്സ് കണ്ടെത്തി.
ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്
ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്
Updated on
1 min read

കൊച്ചി:  കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി. ഇയാളുടെ വീട്ടില്‍നിന്ന് ടൂള്‍ ബോക്സ് കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാള്‍ കഴിഞ്ഞ അഞ്ചരവര്‍ഷമായി തമ്മനം കുത്തപ്പാടിയില്‍ താമസിക്കുകയായിരുന്നു. 

മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡൊമിനിക് മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ നിന്നും പോയെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. വിദേശത്തായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. നേരത്തെ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസെടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യയും രണ്ടുമക്കളുമടങ്ങുന്നതാണ് കുടുംബം. സ്‌കൂട്ടറിലാണ് ഇയാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയതെന്നാണ് വിവരം. 

ശാന്ത സ്വഭാവക്കാരനാണ് ഇയാളെന്നാണ് വാടക വീടിന്റെ ഉടമസ്ഥന്‍ പറയുന്നത്. അയല്‍ക്കാരുമായി വലിയ ബന്ധമൊന്നുമില്ലെന്നും രണ്ടുദിവസം മുമ്പും കണ്ടു സംസാരിച്ചിരുന്നതായും വാടക വീടിന്റെ ഉടമയായ ജലീല്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com