'എന്നെ ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു'; ആരോപണവുമായി ചാണ്ടി ഉമ്മന്‍ 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍/ ഫയല്‍ ചിത്രം
ചാണ്ടി ഉമ്മന്‍/ ഫയല്‍ ചിത്രം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഉപതെരഞ്ഞെടുപ്പ് പരിധിയില്‍ വരുന്ന എട്ടു പഞ്ചായത്തുകളിലും നിരവധിപേര്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. പരാതി അറിഞ്ഞ് ചോദിക്കാന്‍ ചെന്ന തന്നെ ചില ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

ചില ബൂത്തുകളില്‍ മാത്രം പോളിങ് വൈകിയത് സംശയകരമാണ്. കലക്ടറോട് പരാതി പറഞ്ഞതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പരാതികള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിനിടെ പുതുപ്പള്ളിയില്‍ പോളിങ് 70 ശതമാനം കടന്നു. രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍കാട് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂളിലാണ് വോട്ട് ചെയ്യാന്‍ എത്തിയത്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല.ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം. വികസന വിഷയങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com