അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരില്‍ കണ്ണനെ കാണാന്‍ വന്‍ തിരക്ക്; വഴിപാടായി പൊന്നിന്‍ കിരീടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th September 2023 08:24 PM |
Last Updated: 06th September 2023 09:35 PM | A+A A- |

ഗുരുവായൂരപ്പന് വഴിപാടായി ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണകീരീടം
ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ ഭക്തജന പ്രവാഹം. രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുടങ്ങിയ ഭക്തജന തിരക്ക് പകലന്തിയോളം തുടര്‍ന്നു. വിഐപി, സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് ഉച്ചതിരിഞ്ഞ് 2 മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഭക്തര്‍ക്ക് സൗകര്യമായി.
(ശീവേലിക്ക് സ്വര്‍ണ്ണക്കോലമേറ്റിയ കൊമ്പന്‍ ഇന്ദ്രസെന്‍)
രാവിലെ ശീവേലിക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണ്ണക്കോലമേറ്റി. തിരുവല്ല രാധാകൃഷ്ണന്‍ മേളപ്രമാണിയായി. ഉച്ചയ്ക്ക് മൂന്നിന് പഞ്ചവാദ്യത്തോടെയുള്ള മേളത്തിന് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി പ്രമാണിയായി. വൈകുന്നേരത്തെ തായമ്പകയ്ക്ക് മഞ്ചേരി ഹരിദാസായിരുന്നു മേളപ്രമാണി.
(ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്)
അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് വഴിപാടായി തൃശൂര്‍ കൈനൂര്‍ തറവാട്ടിലെ കെവി രാജേഷ് ആചാര്യയെന്ന ഭക്തന്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു. 38 പവന്‍ തൂക്കം വരുന്ന പൊന്നിന്‍ കിരീടമാണ് സമര്‍പ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബസില്‍ വച്ച് 15കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ