ജെയ്കിന് ലീഡ് ഒരേ ഒരു ബൂത്തില്‍ മാത്രം, സ്വന്തം ബൂത്തില്‍ പോലും പിന്നില്‍ പോയി; ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ് 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2023 12:25 PM  |  

Last Updated: 08th September 2023 12:25 PM  |   A+A-   |  

jaick c thomas

പിണറായി വിജയനും ജെയ്ക് സി തോമസും/ ഫയല്‍

 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മണര്‍കാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്.

മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്. കഴിഞ്ഞ തവണ മണര്‍കാട് പഞ്ചായത്തില്‍ 1213 വോട്ടിന്റെ ഭൂരിപക്ഷമാണ് ജെയ്ക്കിന് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ; ചാണ്ടി ഉമ്മന് ചരിത്രവിജയം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ