തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

By സമകാലികമലയാളം ഡെസ്ക്   |   Published: 08th September 2023 07:46 PM  |  

Last Updated: 08th September 2023 07:58 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്.

തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ, തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി നിര്‍മ്മിച്ചതായിരുന്നു പന്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാപ്പാട് ബീച്ചിലെ കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം: സവാരി നടത്തിയവർ സൂക്ഷിക്കണമെന്ന് നിർദേശം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ