മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച്; മാറ്റമില്ലെന്ന് എംവി ഗോവിന്ദന്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2023 10:44 AM  |  

Last Updated: 16th September 2023 11:11 AM  |   A+A-   |  

mv_govindan

എംവി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നു


ന്യൂഡല്‍ഹി: മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള കെ മുരളീധരന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; കെ മുരളീധരന്റെ പരിഹാസങ്ങള്‍ അദ്ദേഹം സ്വയം തന്നെ വിലയിരുത്തിയാല്‍ മതി. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതാണ്. ഇനി ഡല്‍ഹിയില്‍ വന്ന് ആവര്‍ത്തിക്കേണ്ടതില്ല. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് അനുകൂലവും പ്രതികൂലവും ആയിട്ടില്ല. സോളാര്‍ കേസിന്റെ തുടക്കത്തിലും ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹെപറ്റൈറ്റിസ് ബി രോഗമുണ്ടെന്ന പേരില്‍ തൊഴില്‍ നിഷേധിക്കാനാവില്ല: ഹൈക്കോടതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ