ആശ്വാസം, ഇന്നലെ പരിശോധിച്ചവരെല്ലാം നെ​ഗറ്റീവ്, പുതിയ നിപ കേസുകളില്ല; സമ്പർക്കപട്ടികയിൽ 1,192 പേർ‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2023 07:16 AM  |  

Last Updated: 17th September 2023 09:48 AM  |   A+A-   |  

NIPA_SUSPECT

സമ്പർക്കപ്പട്ടികയിലുള്ള ആളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നു / ചിത്രം: ​ഗോകുൽ ഇ



കോഴിക്കോട്: സംസ്ഥാനത്ത് നിപ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നി​​ഗമനത്തിൽ ആരോഗ്യവകുപ്പ്. രണ്ടു നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ സാമ്പിളുകളിൽ പുതിയ പോസിറ്റിവ് കേസുകളില്ല. ഇതോടെയാണ് രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. 51 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്. 

കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ നിപ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി ഇന്നലെ ഐസൊലേഷനിലാക്കി. പുതിയതായി 97 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ 1192 ആയി. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പിന്റെ വിദ​ഗ്ധ സംഘവും നാളെ സംസ്ഥാനത്തെത്തും.

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വെൻറിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസ്സുകാരൻറെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിപ: കോഴിക്കോട് ജില്ലയിലെ അനിശ്ചിതകാല അവധി പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ