കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്; സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2023 02:48 PM  |  

Last Updated: 18th September 2023 02:48 PM  |   A+A-   |  

arya

സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കുഞ്ഞുമായി ഓഫീസില്‍


 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുവരാന്‍ പാടുണ്ടോ? അങ്ങനെ ചെയ്യരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈക്കുഞ്ഞുമായി ഓഫീസില്‍ ഫയല്‍ നോക്കുന്ന ചിത്രം വൈറലായതിന് പിന്നാലെ, 2018ലെ സര്‍ക്കാര്‍ ഉത്തരവും ശ്രദ്ധ നേടിയിരിക്കുകയാണ്. 

മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.

ഇക്കാരണത്താല്‍ ഓഫിസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്‌റ്റേ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ