തിരുവോണം ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ടി ഇ 230662 നമ്പറിന്

ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക
തിരുവോണം ബമ്പര്‍ നറുക്കെടുക്കുന്നു/ ഫെയ്‌സ്ബുക്ക്
തിരുവോണം ബമ്പര്‍ നറുക്കെടുക്കുന്നു/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി ടി ഇ 230662 നമ്പര്‍ ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടി അടിച്ചത്. ഏജൻസി പാലക്കാട് ജില്ലയിലെ വാളയാറിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

രണ്ടാം സമ്മാനം ( ഒരു കോടി വീതം 20 പേര്‍ക്ക്) ലഭിച്ച നമ്പറുകള്‍ -  ടി എച്ച് 305041, ടി എല്‍ 894358, ടി സി 708749, ടിഡി 166207, ടിബി 398415, ടിബി 127095, ടിസി 320948, ടിബി 515087, ടിജെ 410906, ടിസി 946082, ടിഇ 421674, ടിസി 287627, ടിഇ 220042,
ടിസി 151097, ടിജി 381795, ടിഎച്ച് 31471, ടിജി 496751, ടിബി 617215, ടിജെ 223848, 
ടിഎ 223848 എന്നിവയാണ്. 

ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്പർ ലോട്ടറിക്കുള്ളത്. കഴിഞ്ഞതവണ ഒരാൾക്ക് അഞ്ചുകോടിയായിരുന്നു രണ്ടാം സമ്മാനം.‌

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്തുപേർക്ക് ലഭിക്കും. രണ്ടുലക്ഷം വീതം പത്തുപേർക്ക് ലഭിക്കുന്ന തരത്തിലാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 5,000 രൂപ വീതം 60 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്), ഏഴാം സമ്മാനം 2,000 രൂപ വീതം 90 പേർക്കും (അവസാന നാല് അക്കങ്ങൾക്ക്), എട്ടാം സമ്മാനം ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾക്ക്) ലഭിക്കും.

ഒൻപതാം സമ്മാനം 500രൂപ വീതം 306 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്). 5,00,000 രൂപയാണ് ഓണം ബമ്പറിൻ്റെ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്, ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവയ്ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com