നിയന്ത്രണം വിട്ട ബൈക്ക് മൈല്‍ക്കുറ്റിയില്‍ ഇടിച്ചു, പാടത്തേക്ക് വീണ യുവാവ് മരിച്ചു

ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു.
ഉണ്ണിക്കുട്ടന്‍
ഉണ്ണിക്കുട്ടന്‍

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മൈക്കല്‍ക്കുറ്റിയില്‍ ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രാമങ്കരി വേഴപ്രായിലാണ് അപകടം. വേഴപ്രാ ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകന്‍ ഉണ്ണിക്കുട്ടന്‍ (27) ആണ് മരിച്ചത്. 

ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ പാടശേഖരത്തേയ്ക്കു തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com