കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍; വീഡിയോ പങ്കുവച്ച് റെയില്‍വെ

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2023 08:00 PM  |  

Last Updated: 24th September 2023 08:00 PM  |   A+A-   |  

vande_bharat

വീഡിയോ സ്ക്രീൻഷോട്ട്

 

കാസര്‍കോട്: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെ യാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. 

കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

'20634 തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത്, 02631 കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു'-എക്‌സില്‍ റെയില്‍വേ കുറിച്ചു. കാസര്‍കോടിനും കാഞ്ഞങ്ങാടിനും മധ്യേയാണ് രണ്ടു ട്രെയിനുകളും കണ്ടുമുട്ടിയത്. പുതിയ വന്ദേഭാരതില്‍നിന്നാണ് ദൃശ്യം പകര്‍ത്തിയത്.


ഈ വാര്‍ത്ത കൂടി വായിക്കൂ 'നല്ലൊരു പൊതു പ്രവർത്തകൻ, രാഷ്ട്രീയ നേതാവ്'- കെജി ജോർജിന്റെ വിയോ​ഗത്തിൽ 'ആളുമാറി' അനുശോചിച്ച് കെ സുധാകരൻ (വീഡിയോ)

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ