മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം, പൊതുപരിപാടികള്‍ വേണ്ട; കോഴിക്കോട് നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ

കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ തുടരാന്‍ തീരുമാനം
നിപ ഐസൊലേഷൻ വാർഡ്/ ടിവി ദൃശ്യം
നിപ ഐസൊലേഷൻ വാർഡ്/ ടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ തുടരാന്‍ തീരുമാനം. അത്യാവശ്യമല്ലാത്ത പൊതുപരിപാടികള്‍ മാറ്റിവെയ്ക്കാനും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരാനും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഈ ദിവസങ്ങളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം അനുവദിക്കില്ലെന്ന് വിദഗ്ധ സമിതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

നിപ നിയന്ത്രണ വിധേയമായെങ്കിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷനില്‍ കഴിയുന്നതിന്റെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ തീരുമാനിച്ച നിപ നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചത്. പൊതുപരിപാടികള്‍ക്കാണ് പ്രധാനമായി നിയന്ത്രണം ഉള്ളത്. അത്യാവശ്യമല്ലാത്ത പൊതു പരിപാടികള്‍ മാറ്റിവെയ്ക്കണമെന്നാണ് നിര്‍ദേശം.ഒപ്പം ഒക്ടോബര്‍ ഒന്നുവരെ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമായി തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

കൂടാതെ ബീച്ചുകളിലും പാര്‍ക്കുകളിലും ഈ മാസം അവസാനം വരെ പ്രവേശനം അനുവദിക്കില്ലെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.അതിനിടെ വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും വിദഗ്ധസമിതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com