മുംബൈ: നവി മുംബൈയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി മണി തോമസാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയില്‍ മക്കള്‍ ഇല്ലാത്തതിനാലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പൊലിസില്‍ നല്‍കിയ മൊഴി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ഇയാള്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി നവി മുംബൈയില്‍ താമസിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. നവി മുംബൈ റെയില്‍വേ സ്റ്റേഷന് സമീപത്ത് കുടിലില്‍ താമസിക്കുന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയും സഹോദരങ്ങളും കളിക്കുന്നതിനിടെ അവരുടെ അടുത്ത് എത്തിയ പ്രതി ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂടെ കൂട്ടുകയായിരുന്നു. അതിനുപിന്നാലെ പ്രതി കുട്ടിയുമായി കടന്നുകളഞ്ഞു. ഓട്ടോയിലും മറ്റും പലവാഹനങ്ങളിലും കയറ്റിയാണ് ഇയാള്‍ കുട്ടിയെ വീട്ടിലെത്തിച്ചത്.
വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ മനസിലാക്കിയത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. 150 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് മണി തോമസിനെ കസ്റ്റിഡിയിലെടുത്തു.
ആദ്യഭാര്യ മരിച്ചതിന് പിന്നാലെ മണിതോമസ് വീണ്ടും വിവാഹം കഴിച്ചിരുന്നു. അതില്‍ കുട്ടികള്‍ ഇല്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസില്‍ നല്‍കിയ മൊഴി. ഇയാള്‍ കുട്ടിയെ മറ്റ് തരത്തില്‍ ഉപദ്രവിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലിസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക