നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് സ്കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്; കണ്ടെയ്ൻമെന്റ് സോണിൽ ഓൺ ലൈൻ ക്ലാസ്

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ ഭീതി ഒഴിയുന്ന സാ​ഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. 

അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വി​ദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസ് തുടരും. ഇന്നലെ ജില്ലയിൽ പരിശോധിച്ച സാമ്പിളുകളും നെ​ഗറ്റീവാണ്. ഹൈ റിസ്ക് കാറ്റ​ഗറിയിൽ ആരും ഇല്ലെന്നും നിലവിൽ 915 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും കലക്ടർ വ്യക്തമാക്കി. 

സ്കൂളിൽ വരുന്ന അധ്യാപകരും വിദ്യാർത്ഥികളും മറ്റ് ജീവനക്കാരും ഈ മാനദണ്ഡങ്ങൾ പാലിക്കണം. 

* മാസ്ക് നിർബന്ധമായും ധരിക്കുക

* സ്കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണം

കൈകൾ സാനിറ്റൈസർ, സോപ്പ് ഉപയോ​ഗിച്ച് ഇടിക്കിടെ വൃത്തിയാക്കണം

പനി, തല, തൊണ്ട വേദനകൾ ഉള്ളവരെ ഒരു കാണവശാലും സ്കൂളിലേക്ക് അയക്കരുത്

ഭക്ഷണ പദാർഥങ്ങൾ പങ്കിടരുത്

ശുചിത്വ പാലിക്കണം

നിപ രോ​ഗബാധ, അതിന്റെ പ്രതിരോധം എന്നിവയെ കുറിച്ച് വിദ്യാർത്ഥികളെ ആശങ്ക വരാത്ത രീതിയിൽ പറഞ്ഞ് മനസിലാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com