ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു; അനുജൻ കസ്റ്റഡിയിൽ

വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം
ടിവി ദൃശ്യം
ടിവി ദൃശ്യം

കൊച്ചി: എറണാകുളം ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണ് മരിച്ചത് (48). എയർ​ഗൺ ഉപയോ​ഗിച്ച് വെടിവെക്കുകയായിരുന്നു. അനുജൻ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു.  

ഇതിൽ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ  എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി ജീവനക്കാരനാണ് പ്രതി തോമസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com