ട്രഷറി പണമിടപാട് ഇന്ന് രണ്ട് മണി വരെ മാത്രം; ചൊവ്വാഴ്ചയും ഇടപാടുകൾ വൈകും   

നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകൾ വൈകി മാത്രമേ ആരംഭിക്കൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി ശാഖകൾ പണമിടപാടുകൾക്കായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തിക്കൂ. നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകൾ വൈകി മാത്രമേ ആരംഭിക്കൂ. 

സെപ്റ്റംബർ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കണം. ഒക്ടോബർ 1, 2 തിയതികൾ അവധിയായതിനാൽ ഒക്ടോബർ മൂന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ. 

മാസത്തെ ആദ്യ പ്രവർത്തിദിനമായ ചൊവ്വാഴ്ച സർവീസ് പെൻഷൻ വാങ്ങാനെത്തുന്നവർക്ക് രാവിലെ തടസ്സം നേരിടാൻ ഇടയുണ്ടെന്നും ഇടപാടുകാർ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com