Gangesanantha case
ഗംഗേശാനന്ദ മാധ്യമങ്ങളോട് സംസാരിക്കുന്നുടെലിവിഷന്‍ ദൃശ്യം, ഫയല്‍

ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി, സീന്‍ മഹസര്‍ ഇല്ല; കുറ്റപത്രം മടക്കി കോടതി

കേസിലെ ആദ്യ കുറ്റപത്രമായിരുന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്.
Published on

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന കാരണം പറഞ്ഞ് കോടതി മടക്കിയിരിക്കുകയാണ്. ലോക്കല്‍ പൊലീസിന്റെ സീന്‍ മഹസറടക്കം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Gangesanantha case
ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കേസിലെ ആദ്യ കുറ്റപത്രമായിരുന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്കെതിരെയായിരുന്നു കുറ്റപത്രം. ലൈംഗിക അതിക്രമം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിലായിരുന്നു സംഭവം. ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥിനി സ്വയരക്ഷക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് പരാതി. എന്നാല്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്തിലാണെന്നും പെണ്‍കുട്ടി പിന്നീട് കോടതിയില്‍ മൊഴി നല്‍കി. ഇതോടെയാണ് ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്.

സമാന സംഭവങ്ങള്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായി മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലും കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com