തിരുവനന്തപുരം: സിനിമ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അസന്‍മാര്‍ഗിക സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
നല്ല സിനിമകള്‍ പിറന്ന മണ്ണാണ് ഇത്. ലോക സിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന ആക്ഷേപങ്ങള്‍ നാടിന്റെ സിനിമാ പുരോഗതിക്ക് ചേരില്ല. എന്നാല്‍ മേഖലയിലെ ചില പ്രണവണതകളോട് യാതൊരു സന്ധിയും ഉണ്ടാകില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമ തിരക്കഥയുടെ ഭാഗമായി വില്ലന്‍ മാരുണ്ടാകാം എന്നാല്‍ സിനിമ മേഖലയില്‍ വില്ലന്‍മാരുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല. സിനിമയിലെ യുവതാരങ്ങളെ അപ്രഖ്യാപിതമായ വിലക്ക് കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് തലമുറ പറയുന്നത്. എടുക്കുന്ന ജോലിക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കാനും അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ തടയാനും സിനിമയിലെ സംഘടനകള്‍ മുന്‍കൈയ്യെടുക്കണം. സിനിമക്കുള്ളില്‍ സിനിമ കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ വേതനവും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പുവുത്താതെ മലയാള സിനിമ മുന്നോട്ട് പോകില്ല.
ലോബിയിങ്ങിന്റെ ഭാഗമായി കഴിവുള്ള നടി,നടന്‍മാരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ആരും സിനിമക്കുള്ളിലെ തങ്ങളുടെ അധികാരം ഉപയോഗിക്കരുത്. ചുഷകര്‍ക്കൊപ്പമല്ല മറിച്ച് ചൂഷണം ചെയ്യപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ ഉണ്ടാകുക. ഇരയ്ക്ക്ക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ല. പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോര്‍ട്ടെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ സീരിയല്‍ രംഗത്തെ ചൂഷണം തടയാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്. ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിര്‍ദ്ദേശം ആണിത്. ട്രൈബ്യൂണല്‍ ഗൗരവമായി തന്നെ പരിഗണിക്കും. വിപുലമായ ചര്‍ച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോണ്‍ക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ