കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് മന്ത്രി എംബി രാജേഷ്. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുമോ?. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താത്പര്യമാണ്. കോണ്‍ക്ലേവില്‍ ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും എംബി രാജേഷ് ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാന സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം വ്യക്തമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും എടുത്തിട്ടില്ലാത്ത ആര്‍ജമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കമ്മിറ്റിയുടെ അധ്യക്ഷ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജിയിയാണ്. നിയമം നന്നായിട്ട് അറിയുന്നയാളാണ്. സുപ്രീം കോടതിയുടെ തന്നെ വിധികളും നിരീക്ഷണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തെ ക്കുറിച്ച് പറഞ്ഞത്, കമ്മറ്റിയുടെ മുന്നില്‍ വന്ന് പലരും കാര്യങ്ങള്‍ വിശദീകരിച്ചത് ഈ കമ്മിറ്റിയുടെ കോണ്‍ഫിഡാന്‍ഷ്യാലിറ്റിയുടെ ഉറപ്പിലാണെന്ന് ജസ്റ്റിസ് ഹേമതന്നെ പറഞ്ഞിട്ടുണ്ട്. അവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് വൈകിയത്.
സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ തമസ്‌കരിക്കാനും വളച്ചൊടിക്കാനുമാണ് ശ്രമം. ഇപ്പോള്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി അതാണ് കാണുന്നത്. സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ. പിന്നെ എങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒരുമിച്ചിരിക്കുന്നുവെന്ന വ്യാഖ്യാനം ഉണ്ടായതെന്ന് രാജേഷ് ചോദിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമാമേഖലയെ കുറിച്ച് സമഗ്രമായ നയം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറ്റെല്ലാം തെറ്റായ വ്യാഖ്യാനങ്ങളണ്. നിയമപരമല്ലാത്ത ഒരു നടപടിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സര്‍ക്കാരിന് ആരെയങ്കിലും രക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ വെക്കണമായിരുന്നോ? ഇന്ത്യയില്‍ മറ്റെല്ലാം ഇടത്തും മീട്ടുപോലുളള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റിയെ വച്ചിരുന്നോ? എന്നും രാജേഷ് ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ