സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല

ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി.
Sree ram venkitta raman
ശ്രീറാം വെങ്കിട്ട രാമന്‍ഫയല്‍
Published on
Updated on

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി വേണു വിരമിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി.

നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായിരുന്ന ജീവൻ ബാബുവിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്തേക്ക് ഡി സജിത്ത് ബാബുവിനെ നിയമിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sree ram venkitta raman
ലൈം​ഗികാരോപണം; അഡ്വ. വിഎസ് ചന്ദ്രശേഖറിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി

കെ ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറാവും. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com