കൊച്ചി: പീഡന പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസെടുത്തു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ മരട് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഇ മെയിൽ വഴിയാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ