
കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 755.70 മീറ്ററായി ഉയര്‍ന്നതോടെയാണ് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചത്. വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കെഎസ്ഇബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ട്. ജലനിരപ്പ് 2485.20 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ഡാം ഷട്ടർ തുറന്നാൽ കരിയാത്തുംപാറ പുഴയിലും പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് വർധിക്കുമെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക