
കണ്ണൂര്‍: ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. മൂന്ന് ഭാഗങ്ങളായിട്ടായിരിക്കും പുസ്തകം ഇറങ്ങുകയെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഭാഗം പൂര്‍ത്തിയായെന്നും ഉടന്‍ പാര്‍ട്ടിയുടെ അനുമതിക്കായി നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു പ്രസാധകര്‍ ആരെന്ന കാര്യത്തിലും ആത്മകഥയുടെ പേരും തീരുമാനിച്ചിട്ടില്ല. പുറത്ത് വന്ന ഭാഗം തന്റെ ആത്മകഥയല്ലെന്നും ഇപി വ്യക്തമാക്കി.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇപി ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം' എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. പുസ്തകം ഉടന്‍ പുറത്തിറക്കുമെന്ന് ബുക്ക് കവര്‍ സഹിതം 'ഡിസി ബുക്‌സ്' അവരുടെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. പിന്നാലെ ജയരാജന്റെ ആത്മകഥയുടെ പിഡിഎഫ് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
തുടര്‍ന്ന് തന്റെ ആത്മകഥയെന്ന പേരില്‍ പുറത്തുവന്ന പിഡിഎഫില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ 'ഡിസി ബുക്ക്സിന്' നല്‍കില്ലെന്നും ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ഇപി നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക