കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്. അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിയില്‍ താന്‍ നല്കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു..തിരുവനന്തപുരം: ദിലീപിനെതിരെ തെളിവില്ലെന്ന ആര് ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആ വശ്യം. .തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. വോട്ടെടുപ്പ് നടന്ന 31 സീറ്റുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചു. 11 സീറ്റില്‍ എല്‍ഡിഎഫും മൂന്നു വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് മൂന്ന് പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. 15 സീറ്റുണ്ടായിരുന്ന ഇടതുമുന്നണി 11 ലേക്ക് ചുരുങ്ങിയപ്പോള്‍, നാലു സീറ്റ് അധികം പിടിച്ച യുഡിഎഫ് നേട്ടം 17 ആക്കി ഉയര്‍ത്തി. ബിജെപിക്ക് മൂന്ന് സീറ്റുകളാണ് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നത്..തിരുവനന്തപുരം : കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105. 2631 ഏക്കർ ഭൂമി കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരി ആയി ഭൂമി കൈമാറാനാണ് തീരുമാനം.ന്യൂഡല്‍ഹി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെ കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ശശി തരൂര്‍. വയനാട് വിഷയം അടക്കം ഉയര്‍ത്തിയാണ് ബില്ലിനെതിരെ കോണ്‍ഗ്രസ് എംപി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates