കണ്ണൂര്‍: പഴയങ്ങാടി മാടായി കോളജിലെ നിയമനവിവാദത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കും പ്രകടനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിലക്ക് ഏര്‍പ്പെടുത്തി. എല്ലാവരും പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അച്ചടക്ക നടപടികള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെപിസിസി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇനി പരസ്യ പ്രതികരണം ഇല്ലെന്ന് പ്രതിഷേധം നടത്തിയവര്‍ അംഗീകരിച്ചതായി തിരുവഞ്ചൂര്‍ പറഞ്ഞു. കെപിസിസി സമിതിയുടെ തീരുമാനം ഉണ്ടാകും വരെ പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടാകില്ല നിയമനങ്ങള്‍ പുനഃപരിശോധിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. കോലം കത്തിക്കല്‍ പ്രാകൃത നടപടിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക