ഗുരുവായൂരില്‍ കുചേലദിനാഘോഷം നാളെ; അവില്‍ നിവേദ്യം ശീട്ടാക്കല്‍ ഇന്ന് വൈകീട്ട് വരെ

ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബര്‍ 18ന് ഗുരുവായൂര്‍ ദേവസ്വം കുചേല ദിനം ആഘോഷിക്കും
guruvayur temple
ഗുരുവായൂരില്‍ കുചേലദിനാഘോഷം നാളെഫയല്‍
Updated on
1 min read

തൃശൂര്‍: ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബര്‍ 18ന് ഗുരുവായൂര്‍ ദേവസ്വം കുചേല ദിനം ആഘോഷിക്കും. സംഗീതാര്‍ച്ചനയും നൃത്തശില്‍പവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാല്‍ അവില്‍ നിവേദ്യം ശീട്ടാക്കാന്‍ തുടങ്ങി.

അഡ്വാന്‍സ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകള്‍ ഇന്ന് വൈകിട്ട് 5 മണി മുതല്‍ ക്ഷേത്രം കൗണ്ടറില്‍ വെച്ച് വിതരണം ചെയ്യും. 25രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 75 ( മൂന്ന് ശീട്ട് )രൂപയുടെ ശീട്ട് നല്‍കും. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാല്‍ കുഴച്ച അവില്‍ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ഗുരുവായൂരപ്പന് നേദിക്കും. കൂടാതെ അവില്‍, പഴം, ശര്‍ക്കര തുടങ്ങിയവ ഭക്തര്‍ക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള ' സംവിധാനവും ദേവസ്വം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ അനുസ്മരണ, ' സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 6മുതല്‍ വൈകിട്ട് 6 മണി വരെ കഥകളി ഗായകര്‍ കുചേലവൃത്തം കഥകളി സംഗീതാര്‍ച്ചന നടത്തും .രാത്രി ഏഴു മുതല്‍ രാധാകൃഷ്ണ ഡാന്‍സ് അക്കാദമി ചോറ്റാനിക്കര രാധാമാധവം എന്ന നൃത്തശില്‍പം അവതരിപ്പിക്കും. രാത്രി എട്ടുമുതല്‍ ഡോ. ഏ കെ സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളി അവതരിപ്പിക്കും. കുചേലന്‍ എന്നറിയപ്പെടുന്ന സുദാ മാവ് കൂട്ടുകാരനായ ഭഗവാന്‍ ശ്രീകൃഷ്ണനെ അവില്‍ പൊതിയുമായി കാണാന്‍ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com