ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്; എം എസ് സൊലൂഷ്യന്‍സ് സിഇഒയെ ഇന്ന് ചോദ്യം ചെയ്‌തേക്കും

വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം
question paper leak
എം എസ് സൊലൂഷൻസ് ഓഫീസ് ടിവി ദൃശ്യം
Updated on
1 min read

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ആരോപണ വിധേയരായ എം എസ് സൊലൂഷ്യന്‍സ് സി ഇ ഒ ഷുഹൈബ് ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘം ഇന്നലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇന്നത്തെ പരീക്ഷയിലെ സാധ്യതാ ചോദ്യങ്ങളുമായി ലൈവില്‍ കഴിഞ്ഞ ദിവസം ഷുഹൈബ് എത്തിയിരുന്നു. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്നും, വിദ്യാര്‍ത്ഥികള്‍ക്കായി ലൈവില്‍ എത്തിയത് ജീവന്‍ പണയപ്പെടുത്തിയാണെന്നും സ്ഥാപന ഉടമ ഷുഹൈബ് വീഡിയോയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Baldev Singh
neet security
2017 Kerala Actress Assault Case
CBI arrests Kingpin in NEET-UG 2026 Paper Leak Case
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com