7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു; സംഭവം ചെങ്കൽ ​യുപി സ്കൂളിൽ

കടിയേറ്റത് ക്രിസ്മസ് ആഘോഷത്തിനിടെ
7th class student was bitten by a snake
കുട്ടിയെ കടിച്ച പാമ്പ്ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ ​യുപി സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു. ചെങ്കൽ, ജയൻ നിവാസിൽ ഷിബുവിന്റേയും ബീനയുടേയും മകൾ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്.

ഇന്ന് ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാൽ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചു കൊന്നു.

നേഹയെ സ്കൂൾ അധികൃതർ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുട്ടി ഒബ്സർവേഷനിലാണ്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളിലെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com