ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു.
Car carrying Sabarimala pilgrims overturns into gorge; one dead
അപകടത്തില്‍പ്പെട്ട കാര്‍ ടെലിവിഷന്‍ ചിത്രം
Updated on

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. ഡ്രൈവര്‍ അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവര്‍ക്കു ഗുരുതരമായ പരുക്കുണ്ട്. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരുക്കുണ്ട്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്കു മറിയുകയായിരുന്നു. മരത്തിലിടിച്ചാണു കാര്‍ നിന്നത്.

അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് വാഹനം കൊക്കയില്‍നിന്നു പുറത്തെടുത്തത്. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയില്‍ വച്ചായിരുന്നു അപകടം. പൊലീസും അഗ്‌നി രക്ഷാ സംഘവും മോട്ടര്‍ വാഹന വകുപ്പും സ്ഥലത്തു എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com