ക്ഷേമ പെന്ഷന് തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറ്റവുമധികം പേര് ആരോഗ്യവകുപ്പ് ജീവനക്കാരാണ്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. സീനിയർ വിദ്യാർഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർഥികൾ പരാതിപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക