നവീന്‍ ബാബുവിന്റെ മരണം: കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
naveen babu
നവീന്‍ ബാബുഫയൽ
Updated on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി വി പ്രശാന്ത്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളുമടക്കം തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറയുന്നത്.

മൂന്ന് പേരോടും വിശദീകരണം ചോദിച്ചിരുന്നെങ്കിലും ടിവി പ്രശാന്ത് മാത്രം മറുപടി നല്‍കിയിരുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പിപി ദിവ്യ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണ് ജില്ലാ കലക്ടര്‍ കോടതിയില്‍ സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com