കൊച്ചി മെട്രോയ്ക്ക് അമ്പരപ്പിക്കുന്ന നേട്ടം; പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക്

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നില്ല.
Kochi Metro surprising achievement; Operating profit rises from Rs 5 crore to Rs 23 crore
കൊച്ചി മെട്രോഫയൽ
Updated on

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് ഉയര്‍ന്നു. 2023-24 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്.

60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് (എന്‍എംടി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാര്‍ത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് തലേന്ന് 1,14,640 പേരാണു മെട്രോയില്‍ യാത്ര ചെയ്തത്. മെട്രോ നിര്‍മാണത്തിന് എടുത്ത വിദേശ വായ്പയുടെ തിരിച്ചടവു മാത്രമാണു ഇപ്പോള്‍ സര്‍ക്കാരിനു ബാധ്യതയായുള്ളത്. സര്‍വീസ് ആരംഭിച്ച 2017-18 വര്‍ഷം 24 കോടി രൂപ പ്രവര്‍ത്തന നഷ്ടത്തിലായിരുന്ന കൊച്ചി മെട്രോ ഏഴാം വര്‍ഷം അത്രയും തന്നെ തുക പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നില്ല. 34.94 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയായി. 2023-24 സാമ്പത്തിക വര്‍ഷത്തിലും പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി ഉയര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com