അമിത് ഷാ പറഞ്ഞത് ശുദ്ധ നുണ; സഹായമില്ലെങ്കിലും ടൗണ്‍ഷിപ്പ് നടപ്പാക്കും: പിണറായി വിജയന്‍

കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി
Chief Minister
പിണറായി വിജയന്‍
Updated on

പത്തനംതിട്ട: വയനാട് ഉരുള്‍പൊട്ടലില്‍ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കണക്കുകള്‍ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അംഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം.

കേന്ദ്രം സഹായം നല്‍കിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗണ്‍ഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് 2018 ലെ മാതൃക മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും ഉയര്‍ത്തണമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നതെന്നും ക്ഷേമ പെന്‍ഷന്‍ പ്രതിമാസം വിതരണം ചെയ്യാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com