പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങള്‍

ജനുവരി മൂന്നിനാണ് പാറമേക്കാവിന്റെയും അഞ്ചിനാണ് തിരുവമ്പാടിയുടെയും വേല നടക്കേണ്ടത്.
kerala highcourt
ഹൈക്കോടതിഫയൽ
Updated on

കൊച്ചി: വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് നിന്ന് ഒക്ടോബര്‍ പതിനൊന്നിന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി മൂന്നിനാണ് പാറമേക്കാവിന്റെയും അഞ്ചിനാണ് തിരുവമ്പാടിയുടെയും വേല നടക്കേണ്ടത്.

കേന്ദ്ര വിജ്ഞാപനത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വേല വെടിക്കെട്ടിന് ഇപ്പോള്‍ അനുമതി നിഷേധിച്ചത്. 2006ലെ സ്‌ഫോടക വസ്തു നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഗസറ്റിലുള്ളതെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 78 മീറ്റര്‍ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണം. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടര്‍ നിഷേധിച്ചത്. പുതിയ നിയമപ്രകാരം 200 മീറ്റര്‍ ദൂരമാണ് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com