ഷൂട്ടിങ് വിവാദം; താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ഫഹദ് ചിത്രത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു

ഫ​ഹ​ദ് നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി​യെ​ന്ന സി​നി​മ​യു​ടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്.
Fahadh Faasil
ഫഹദ് ഫാസിൽfacebook
Updated on

കൊ​ച്ചി: അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ചി​ത്രീ​ക​ര​ണം വി​വാ​ദ​മാ​യ​തോ​ടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫ​ഹ​ദ് നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി​യെ​ന്ന സി​നി​മ​യു​ടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോ​ഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്.

രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാ​ഗത്തിൽ ചിത്രീകരണം നടത്തിയതിനെത്തുടർന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ടാം ദി​വ​സ​ത്തെ ഷൂട്ടിങ് അണിയറപ്രവർത്തകർ ഉ​പേ​ക്ഷി​ച്ച​ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Fahadh Faasil
​നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞു വീണ് മൂന്ന് കുട്ടികൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

അത്യാഹിത വിഭാ​ഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോ​ഗ്യമന്ത്രി വീണ ജോർജ് വിശ​ദീകരണം തേടിയിരുന്നു. അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com