ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു

തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
Four people died after being hit by a train in Shornur
ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു വിഡിയോ ദൃശ്യം
Published on
Updated on

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.

നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com