കല്‍പ്പറ്റ:വയനാട് പനമരത്ത് പോക്‌സോ കേസില്‍ പെടുത്തിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് മരിച്ചത്.
മരിക്കുന്നതിന് മുമ്പ് ഫെയ്‌സ്ബുക്കില്‍ വിഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷമാണ് യുവാവിന്റെ ആത്മഹത്യ. സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിനാണ് പൊലീസ് പോക്‌സോ കേസെടുത്തതെന്നാണ് യുവാവ് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. പോക്‌സോ കേസില്‍ പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണില്‍ മാത്രമേ കാണൂ എന്നും ഈ വിഡിയോയില്‍ രതിന്‍ പറയുന്നത്.
ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചത് ആളുകള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൊതു സ്ഥലത്ത് ബഹളം വെച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക