തൃശൂര്‍: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.
യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ പരാതിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കിയത്. ഇവരില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലൂടെ രണ്ട് വര്‍ഷം മുന്‍പാണ് തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ വയോധികന്‍ യുവതിയുമായി പരിചയത്തില്‍ ആയത്. വിവാഹിതയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി വയോധികനുമായി ബന്ധം സ്ഥാപിച്ചത്. ഈ കാലയളവിനുള്ളില്‍ പലതവണകളായി യുവതി വയോധിനില്‍ പണം വാങ്ങുകയും ചെയ്തു.
പിന്നീട് പണം ലഭിക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് വയോധികന്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. വയോധികനില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണ ആഭരണങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി. സ്വര്‍ണ്ണം അറുപതുപവനോളം വരും. തട്ടിയെടുത്ത പണം ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക