

തിരുവനന്തപുരം: വാഹനം വില്‍ക്കുമ്പോഴും സെക്കന്‍ഡ് വാഹനം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്. പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
www. parivahan.gov.in എന്ന സൈറ്റില്‍ പ്രവേശത്തിനുശേഷം ഓണ്‍ലൈന്‍ സര്‍വീസ്- വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസ് -സ്റ്റേറ്റ്- വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ -എന്‍ട്രി രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയ്ക്ക് ശേഷം താഴെ ടിക്ക് മാര്‍ക്ക് ചെയ്ത് പ്രൊസീഡ് കൊടുത്താല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് തുടങ്ങിയ സര്‍വീസുകള്‍ക്ക് അപ്ലൈ ചെയ്യുന്ന വിന്‍ഡോയില്‍ എത്തും ഇതില്‍ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് സെല്ലര്‍ ആണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത് .അതില്‍ രണ്ട് ഓപ്ഷന്‍ കാണാം ഒന്ന് Mobile number authentication രണ്ട് Aadhaar Authentication മൊബൈല്‍ നമ്പര്‍ പോലെ പേര് 50% മാച്ച് ആവുകയും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടു ഉണ്ടാവുകയും ചെയ്താല്‍ Aadhaar Authentication വഴി അപേക്ഷിക്കാന്‍ സാധിക്കും രേഖകള്‍ എല്ലാം ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാല്‍ മതി. ഓഫീസില്‍ ഹാജരാക്കേണ്ടതില്ല.
Mobile number authentication വഴിയാണ് പെയ്‌മെന്റ് അടയ്ക്കുന്നതെങ്കില്‍ ഓണ്‍ലൈന്‍ വഴി പെയ്‌മെന്റ് അടച്ച് ഒറിജിനല്‍ രേഖകള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇവിടെ mobile number authentication ഓപ്പണ്‍ ചെയ്ത് ചേസിസ് നമ്പറിന്റെ അവസാന അഞ്ചക്കവും തുടര്‍ന്ന് വാഹനം വില്‍ക്കുന്ന വ്യക്തിയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്ക് വരുന്ന ഒ.ടി.പി.യും എന്‍ട്രി വരുത്തിയാല്‍ ആപ്ലിക്കേഷന്‍ ഫോം വരികയും അതില്‍ ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്യുകയും വേണം.
ഡ്യൂപ്ലിക്കേറ്റ് ആര്‍സി വേണമെന്നുണ്ടെങ്കില്‍ അതും ടിക്ക് ചെയ്യാം . താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ അഡ്രസ്സും ഫോണ്‍ നമ്പറും എന്‍ട്രി വരുത്തി സേവ് കൊടുത്താല്‍ ഒരു ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആയി വരികയും ആയത് വാഹനം വാങ്ങുന്ന വ്യക്തിയുടെ മൊബൈലിലേക്ക് മെസ്സേജ് ആയി വരികയും ചെയ്യും.
തുടര്‍ന്ന് Transfer of ownership buy റില്‍ പോയി എസ്എംഎസ് ആയി വന്ന അപ്ലിക്കേഷന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ എന്റര്‍ വരുത്തിയാല്‍ ഒടിപി വരികയും തുടര്‍ന്നു കാണുന്ന ആപ്ലിക്കേഷന്‍ ഫോമില്‍ ട്രാന്‍സ്ഫര്‍ ടിക്ക് ചെയ്യുകയും ചെയ്യാം. ഇതോടൊപ്പം ഡ്യൂപ്ലിക്കേറ്റ് ആര്‍ സി ഹൈപ്പോഷന്‍ എന്‍ട്രി എന്നിവയ്ക്കും ഒരുമിച്ച് അപേക്ഷിക്കാന്‍ സാധിക്കും.
അതിനു താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ ആവശ്യപ്പെടുന്ന ഡീറ്റെയില്‍സ് എന്‍ട്രി വരുത്തി വാഹനം വില്‍ക്കുന്ന വ്യക്തിയുടെ യോ വാങ്ങുന്ന വ്യക്തിയുടെയോ ആര്‍ടിഒ ഓഫീസ് സെലക്ട് ചെയ്താല്‍ ഫീസ് എത്രയാണെന്നും payment now കൊടുത്ത് G pay വഴിയും മറ്റ് ഓണ്‍ലൈന്‍ പെയ്‌മെന്റ് വഴിയും ഫീസ് അടക്കാവുന്നതാണ്.
തുടര്‍ന്ന് ഡീറ്റെയില്‍സ് ഫില്‍സ് ചെയ്ത ആപ്ലിക്കേഷന്‍ ഫോംസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വാഹനം വാങ്ങുന്ന വ്യക്തിയും, വില്‍ക്കുന്ന വ്യക്തിയും സൈന്‍ ചെയ്തതും ഒറിജിനല്‍ ആര്‍സി ബുക്കും, വാഹനം വാങ്ങുന്ന വ്യക്തിയുടെ ആധാറിന്റെ ഒറിജിനലും, സ്റ്റാറ്റസില്‍ റീപ്രിന്റ് എന്ന ഭാഗത്ത് പോയി അപ്ലിക്കേഷന്‍ നമ്പര്‍ എന്റര്‍ ചെയ്തു അപ്ലോഡ് ചെയ്യേണ്ടതും ഫൈനല്‍ സബ്മിഷന്‍ നല്‍കേണ്ടതുമാണ്. 15 വര്‍ഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഉള്ള ഒരു സത്യവാങ്മൂലവും വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates