മലപ്പുറം: തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.
എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടര്‍ന്ന് ചാലിബിനെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ചാവിബിന്‍ പറഞ്ഞ പോലെ ഒരു റെയ്ഡ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുടർന്ന് ഇന്ന് രാവിലെ 6.55-ന് ഫോൺ വീണ്ടും ഓണായി. എന്നാൽ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്നാണ് കാണിച്ചത്. ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക