തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട് ഘോഷയാത്ര നടന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തി
ശംഖുമുഖം കടവില്‍ വൈകിട്ട് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്. 9 മണിയോടെ ആറാട്ട്ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തുന്നതോടെ ഈവര്‍ഷത്തെ അല്‍പ്പശി ഉത്സവത്തിന് സമാപനമായി. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.
ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിട്ടു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും.
1932ലാണ് അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാളിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുന്‍പ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാര്‍ഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളം ഉണ്ടായത്. ശ്രീപത്മനാഭന്റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യത്തില്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക