പത്തനംതിട്ട: കാര്‍ റാലിയുമായി വഴിതടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ നടന്ന കാര്‍ റാലിയില്‍ ഇരുപതോളം കാറുകളാണ് അണിനിരന്നത്. അന്‍പതോളം യുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവര്‍ത്തകരുടെ ക്ലബാണ് ആഘോഷം സംഘടിപ്പിച്ചത്. ഒരു മണിക്കൂറോളം ആഘോഷം നീണ്ടു നിന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നു ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയില്‍ മൂന്നാം തവണയാണ് പൊതുനിരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷം നടത്തുന്നത്.
നേരത്തേ മലയാലപ്പുഴയില്‍ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക