തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മംഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ 300ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക