കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെതിരായ കൈക്കൂലി ആരോപണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ഗോവിന്ദന്‍. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ട്. അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയെയോ നവീന്‍ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടന്നും എംവി ജയരാജന്‍ പറഞ്ഞു. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി.
'ഇത് സംബന്ധിച്ച് ചില പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഒരു കൂട്ടര്‍, കൈക്കൂലി വാങ്ങുന്ന ആളല്ല എഡിഎം എന്ന് മറ്റൊരു കൂട്ടര്‍. വസ്തുതകള്‍ എല്ലാ ജനം അറിയണമെന്നതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എഡിഎമ്മിന്റെ കുടുബത്തെയോ, പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി അംഗമായ ദിവ്യയെയോ തള്ളുകയോ, കൊള്ളുകയോ ചെയ്യേണ്ട പ്രശ്‌നമല്ലിത്' - ജയരാജന്‍ പറഞ്ഞു.
വലുതുപക്ഷ മാധ്യമങ്ങള്‍ക്ക് അവര്‍ പ്രതീക്ഷിച്ച പ്രതികരണം ദിവ്യയില്‍ നിന്ന് കിട്ടിയില്ല. അപ്പോള്‍ പറയാത്ത കാര്യം പ്രചരിപ്പിക്കുയാണ് അവര്‍ ചെയ്യുന്നത്. ദിവ്യയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി എടുക്കേണ്ട സംഘടനാ നടപടി ദിവ്യക്കെതിരെ എടുത്തിട്ടുണ്ട്. അത് ദിവ്യ തന്നെ അംഗീകരിച്ചിട്ടുണ്ട്. ദിവ്യയുടെ പ്രസംഗം എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ? അത് ഈ നാടറിയണം. ആത്മഹത്യാക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ല. വസ്തുത ജനം അറിയണം. അതുകൊണ്ടാണ് സര്‍ക്കാര്‍ അന്വഷണം പ്രഖ്യാപിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക