ടിയാന്റെ സ്ത്രീലിം​ഗം, ഭരണ രം​ഗത്ത് 'ടിയാരി' എന്ന് ഉപയോ​ഗിക്കേണ്ട: ഉത്തരവുമായി നിയമവകുപ്പ്

ടിയാരി എന്ന് ഉപയോ​ഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്
GOVERNMENT
ഭരണ രം​ഗത്ത് 'ടിയാരി' എന്ന് ഉപയോ​ഗിക്കേണ്ടപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. ടിയാരി എന്ന് ഉപയോ​ഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്.

മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അർഥത്തിലാണ് ടിയാൻ എന്ന് ഉപയോ​ഗിക്കുന്നത്. സ്ത്രീ ആണെങ്കിൽ അത് ടിയാരി എന്നാവും. എന്നാൽ പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

സര്‍ക്കാര്‍ ഓഫിസുകൾക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകര്‍പ്പ് നിയമവകുപ്പ് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com