ഇനി സ്ഥാനാര്‍ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മതി: ഇപി ജയരാജന്‍

ep jayarajan
ഇപി ജയരാജന്‍ഫയല്‍
Published on
Updated on

കണ്ണൂര്‍: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. കണ്ണൂര്‍ അഴീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി

യുഡിഎഫ് സ്ഥാനാര്‍ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോണ്‍ഗ്രസ് ബിജെപി യെ കൂടുതല്‍ ആശ്രയിക്കുന്നത്. എല്‍ഡിഎഫ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് അങ്കലാപ്പിലാണ്.

പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com