പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപം രാവിലെ 5.15 ഓടെയാണ് അപകടം. തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോവുകയായിരുന്നു ബസ്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്.
അട്ടത്തോട് എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടുകയായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ അളപായമില്ല. സംഭവത്തില്‍ കെഎസ്ആര്‍ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക