നാല് മണിക്കൂര്‍ നീണ്ട തിരച്ചില്‍, ചതുപ്പില്‍ ഒളിച്ചിരുന്ന കുറുവ സംഘത്തിലെ പ്രതിയെ പിടികൂടി

ചതുപ്പിൽ ഒളിച്ചിരുന്ന പ്രതിയെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടുന്നത്
kuruva
സന്തോഷ്സ്ക്രീന്‍ഷോട്ട്
Published on
Updated on

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയിൽ. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനായി ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇയാൾ കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു.

കുണ്ടന്നൂർ നഗര പ്രദേശത്തെ ഒരു ചതുപ്പിൽ ഒളിച്ചിരുന്ന പ്രതിയെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടുന്നത്. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ സന്തോഷിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.

ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ സന്തോഷ്‌ ശെൽവമാണ് രക്ഷപ്പെട്ടത്. നിലവിൽ മണികണ്ഠൻ മണ്ണഞ്ചേരി എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. പിടികൂടിയ ശേഷം ജീപ്പിൽ കയറ്റുമ്പോൾ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതിൽ തുറന്നതും പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വനിതാ പൊലീസ് ഇല്ലാത്തത് പ്രതിയെ പിടികൂടുന്നതിന് തിരിച്ചടിയായെന്നും ഡിവൈഎസ്പി വ്യക്തമാക്കി. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസ് സംഘവുമാണ് തെരച്ചിൽ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com